2024 ജൂലൈ 21
ലെ ദിവസഫലം
![]() |
മേടം |
അനാവശ്യ വാക്കു തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. വിദേശത്തു നിന്ന് പല സഹായങ്ങള്‍ക്കും സാധ്യത. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. സന്താനങ്ങളാല്‍ സന്തോഷം ഉണ്ടാകും.ബിസിനസില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഇന്ന് ഭാഗ്യം നിങ്ങളോടൊപ്പമായിരിക്കും. പ്രണയജീവിതം നയിക്കുന്ന ആളുകള്‍ ഇന്ന് ക്രിയാത്മകമായി സമയം ചെലവിടും. പങ്കാളിയോട് ശക്തമായ പ്രണയം തോന്നും. ഭാഗ്യസംഖ്യ-11 ഭാഗ്യനിറം-ഓറഞ്ച്
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
ഇടവം |
സ്വത്തു തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുക. പ്രവര്‍ത്തന രംഗത്ത് അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം എന്നിവ ഫലം. പൂര്‍വ സുഹൃത്തുക്കളുമായി കണ്ടുമുട്ടാന്‍ അവസരം കൈവരും.ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കായി എന്തെങ്കിലും പ്രത്യേക വിഭവം പാചകം ചെയ്യാന്‍ ആലോചിച്ചേക്കാം. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇന്നേ ദിവസം അനുകൂലമായിരിക്കും. ഭാഗ്യസംഖ്യ-9 ഭാഗ്യനിറം-മെറൂണ്‍
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
മിഥുനം |
ആരോഗ്യം പൊതുവേ ഉത്തമം. അയല്‍ക്കാരോട് രമ്യമായി പോവുക നന്ന്. കൈവശമുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെടാതെ സൂക്ഷിക്കുക. വാഹന സംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യത. കലാരംഗത്തുള്ളവര്‍ക്ക് ഉത്തമ ദിവസം. പ്രണയജീവിതം നയിക്കുന്ന ആളുകള്‍ക്ക് ചില നിരാശകള്‍ നേരിടേണ്ടി വന്നേക്കാം. ഭാഗ്യസംഖ്യ-18 ഭാഗ്യനിറം-ചുവപ്പ്
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
കര്‍ക്കടകം |
ഐശ്വര്യം കളിയാടും. ദാമ്പത്യബന്ധം സുഖകരമാവും. ആഗ്രഹിച്ച സാധനങ്ങള്‍ ലഭിക്കും. സന്താനങ്ങള്‍ സ്‌നേഹത്തോടെ കഴിയും. ആരോഗ്യം ഉത്തമം. മാതാവിന്‍റെ വാക്കു കേള്‍ക്കുക. അവിഹിത ധന സമ്പാദനം അപകടത്തില്‍ ചാടിക്കും.വീട്ടിനുള്ളില്‍ സന്തോഷപ്രദമായ അന്തരീക്ഷമായിരിക്കും. ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് ആളുകള്‍ നിങ്ങളെ പിന്തുണയ്ക്കും. പ്രണയജീവിതത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഭാഗ്യനമ്പര്‍-12 ഭാഗ്യനിറം-മഞ്ഞ
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
ചിങ്ങം |
സഹപ്രവര്‍ത്തകരോട് വിട്ടുവീഴ്ച ചെയ്‌ത് പോവുക. ജോലിഭാരം കൂടുമെങ്കിലും ഏതുവിധേനയും പൂര്‍ത്തിയാക്കും. ആരെയും അധികം വിമര്‍ശിക്കാതിരിക്കുക. ഭൂമി സംബന്ധിച്ചുള്ള വഴക്കുകള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്.നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നുകയും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഭാഗ്യസംഖ്യ-2 ഭാഗ്യനിറം-പച്ച
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
കന്നി |
ടെന്‍ഷന്‍ കൂടും. ആത്മീയകാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. കുടുംബകാര്യങ്ങള്‍ മറ്റുള്ളവരോട് ചര്‍ച്ച ചെയ്യാതിരിക്കുക. വാഹന ചെലവ് അധികരിക്കും. പണമിടപാടുകളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്‌പ്രണയജീവിതം സന്തോഷപ്രദമായിരിക്കും. മക്കളില്‍ നിന്ന് നല്ല വാര്‍ത്ത കേള്‍ക്കാന്‍ ഇടയുണ്ട്. ഇന്ന് ചെറിയ അപകടം സംഭവിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ശ്രദ്ധിക്കുക. ഭാഗ്യസംഖ്യ-4 ഭാഗ്യനിറം-ആകാശനീല
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
തുലാം |
ദമ്പതിമാര്‍ക്കിടയില്‍ യോജിപ്പുണ്ടാകും. കടമിടപാടുകള്‍ പരിഹരിക്കും. സഹോദര സഹായം ലഭിക്കും. സാമ്പത്തികമായി ഈ ആഴ്ച അത്ര നന്നല്ല. ഈ ആഴ്ച മന: സമാധാനം ലഭിക്കും. തുടങ്ങിവച്ച ഏതുകാര്യവും ഈ ആഴ്ച പൂര്‍ത്തിയാക്കും.വിവാഹിതര്‍ തങ്ങളുടെ ദാമ്പത്യജീവിതത്തില്‍ പിരിമുറുക്കം വര്‍ധിച്ചുവരുന്നതിനാല്‍ അസ്വസ്ഥരായിരിക്കും. പ്രണയജീവിതം നയിക്കുന്നവര്‍ തങ്ങളുടെ പങ്കാളിയെ കുടുംബാംഗങ്ങള്‍ക്ക് പരിചപ്പെടുത്തും. ഭാഗ്യസംഖ്യ-17 ഭാഗ്യനിറം-തവിട്ട്
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
വൃശ്ചികം |
ജോലിക്കാര്‍ സ്‌നേഹത്തോടെ പെരുമാറും. ഉദ്യോഗത്തില്‍ ഏവരുടെയും പ്രീതിക്ക് പാത്രമാകും. ജോലിഭാരം കൂടും. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ സമയം അനുകൂലമാണ്. വ്യാപാരത്തില്‍ ഉത്തമ നില.ദാമ്പത്യജീവിതം മികച്ചരീതിയില്‍ മുന്നോട്ട് പോകും. അതേസമയം, പ്രണയജീവിതം നയിക്കുന്നവരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ സുഹൃത്ത് കാരണം ബന്ധത്തില്‍ ചില വിഷമതകള്‍ ഉണ്ടായേക്കാം. ഭാഗ്യസംഖ്യ-11 ഭാഗ്യനിറം-പിങ്ക്
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
ധനു |
പണമിടപാടുകളില്‍ ജാഗ്രത വേണം. ദാമ്പത്യബന്ധം പൊതുവേ മെച്ചം. സന്താനങ്ങളുടെ ആരോഗ്യനില മെച്ചം. ബാല്യകാല സുഹൃത്തുക്കള്‍ കണ്ടുമുട്ടും. സന്താനങ്ങളാല്‍ അനാവശ്യ ചെലവുണ്ടാകാന്‍ സാധ്യത.ബിസിനസില്‍ പുറത്തുനിന്നുള്ള സ്രോതസ്സുകളില്‍ നിന്ന് നേട്ടമുണ്ടാകും. ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ വാക്കുകളാല്‍ നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ നിങ്ങള്‍ സന്തോഷിപ്പിക്കും. ഭാഗ്യസംഖ്യ-16 ഭാഗ്യനിറം-നീല
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
മകരം |
പങ്കാളികളുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസമില്ലാതാകും. ഉദ്യോഗത്തില്‍ ഉത്തരവാദിത്വം ഏറും. മെച്ചപ്പെട്ട വാരം. വ്യവഹാരവുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി കലഹിക്കേണ്ടിവരും. പ്രണയജീവിതം നയിക്കുന്നവര്‍ പങ്കാളിയോടൊപ്പം യാത്ര പോകാന്‍ പദ്ധതിയിടും. ഭാഗ്യസംഖ്യ-6 ഭാഗ്യനിറം-കറുപ്പ്
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
കുംഭം |
മാതാപിതാക്കളുടെ സഹായസഹകരണം ലഭിക്കും. പഴയ ദുരനുഭവങ്ങള്‍ ഓര്‍ത്ത് വിഷമിക്കരുത്. അയല്‍ക്കാരുടെ സഹകരണം ലഭിക്കും. പുതു വസ്ത്രം, ആഭരണം എന്നിവ ലഭിക്കും. ജോലിയില്‍ പുരോഗതിയുണ്ടാകും. ജോലികള്‍ മികച്ചരീതിയില്‍ പൂര്‍ത്തിയാക്കാന്‍ പരമാവധി ശ്രമിക്കണം. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ മനസ്സിന് സമാധാനം ലഭിക്കും. ഭാഗ്യസംഖ്യ-7 ഭാഗ്യനിറം-ചുവപ്പ്
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
മീനം |
സന്താനങ്ങളുടെ സഹകരണം ഏതുകാര്യത്തിലും ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ സമയം. ആലോചിച്ച് സംസാരിക്കുക. സഹോദരസഹായം ഉണ്ടാകും.പുതിയൊരു സ്ഥലത്തേക്ക് യാത്ര പോകുന്നത് നിങ്ങള്‍ക്ക് മാനസികമായി സമാധാനം നല്‍കും. ഭാഗ്യസംഖ്യ-3 ഭാഗ്യനിറം-വെളുപ്പ്