2024 ജൂലൈ 24
ലെ ദിവസഫലം
![]() |
മേടം |
സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് സാദ്ധ്യത. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക. ജോലിയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക. സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് സാദ്ധ്യത.നിയമപരമായ കാര്യങ്ങളേതെങ്കിലും ഏറെക്കാലമായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ ശ്രദ്ധ വേണം. ഭാഗ്യസംഖ്യ-2, ഭാഗ്യനിറം-ഓറഞ്ച്
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
ഇടവം |
ആരോഗ്യ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഉറക്കമില്ലായ്‌മ, അനാവശ്യ ചിന്ത എന്നിവയും ഫലം. അമിത വിശ്വാസം ആപത്തുണ്ടാക്കും. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും ഫലമുണ്ടാവും.നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കുടുംബത്തിലോ പുറത്തോ പ്രതികൂല സാഹചര്യം ഉണ്ടായാല്‍ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ശത്രുക്കള്‍ അത് മുതലെടുക്കാന്‍ പരമാവധി ശ്രമിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുടെ വീട്ടുകാരില്‍ നിന്ന് നിങ്ങള്‍ക്ക് ബഹുമാനം ലഭിച്ചേക്കും. ഭാഗ്യസംഖ്യ-4, ഭാഗ്യനിറം-ചുവപ്പ്
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
മിഥുനം |
അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. അനാവശ്യമായ അലച്ചില്‍, ദുരാരോപണം എന്നിവയ്ക്ക് സാദ്ധ്യത. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയുന്നത് ഉത്തമം.വീട്ടിലെ ഒരംഗത്തിന്റെ വിവാഹത്തിന് എന്തെങ്കിലും തടസ്സം ഉണ്ടായിരുന്നുവെങ്കില്‍ അത് ഇന്ന് അവസാനിക്കും. നിങ്ങളുടെ കുട്ടിക്ക് ഒരു പുതിയ ജോലി ഓഫര്‍ ലഭിച്ചേക്കാം. അത് കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കും. ഭാഗ്യ സംഖ്യ: 17, ഭാഗ്യ നിറം: പച്ച
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
കര്‍ക്കടകം |
വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൗഹൃദത്തോടെ പെരുമാറുക. അമിത ചിലവ് നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയുന്നത് ഉത്തമം.ആരുടെയെങ്കിലും ഉപദേശം അനുസരിച്ച് പണം നിക്ഷേപിച്ചാല്‍ അത് നിങ്ങള്‍ക്ക് പിന്നീട് തലവേദനയായി മാറും. സഹോദരങ്ങളുമായി നടന്നുകൊണ്ടിരിക്കുന്ന തര്‍ക്കം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണം. ഭാഗ്യസംഖ്യ-11, ഭാഗ്യനിറം-തവിട്ട്
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
ചിങ്ങം |
അയല്‍ക്കാരുമായി സൗഹൃദത്തോടെ പെരുമാറുക. സുഹൃത്തുക്കള്‍ വഴിവിട്ട് സഹായിക്കും. ചെറിയ അപകടങ്ങള്‍ക്ക് സാദ്ധ്യത. ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും വിദേശ സഹായം പ്രതീക്ഷിക്കാം. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ അവ നിങ്ങള്‍ക്ക് പിന്നീട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നിങ്ങള്‍ ആര്‍ക്കെങ്കിലും പണം കടം കൊടുത്താല്‍ ആ പണം തിരികെ ലഭിക്കാന്‍ സാധ്യത കുറവാണ്. ഭാഗ്യസംഖ്യ-16, ഭാഗ്യനിറം-കടുംപച്ച
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
കന്നി |
ഇഷ്ട ഭോജ്യം ലഭിക്കും. പണമിടപാടുകളില്‍ ജാഗ്രത പാലിക്കുക, സന്താനങ്ങളുടെ ഉന്നതിക്ക് വേണ്ടി പരിശ്രമിക്കും. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. ശ്രദ്ധിക്കേണ്ട ദിവസമാണ്. ഏതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തുക.നിങ്ങളുടെ കുടുംബാംഗങ്ങള്‍ കൃത്യ സമയത്ത് നിങ്ങളെ സഹായിക്കാത്തിനാല്‍ നിങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെടും. ഭാഗ്യസംഖ്യ-6, ഭാഗ്യനിറം-നേവി ബ്ലൂ
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
തുലാം |
അയല്‍ക്കാരുമായി ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത പണമിടപാടുകളില്‍ ലാഭമുണ്ടാവും. ശുഭ വാര്‍ത്തകള്‍ കേള്‍ക്കാനുള്ള സാദ്ധ്യത. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം.വീട്ടിലെ തീര്‍പ്പാക്കാതെ കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കണം. ഏതെങ്കിലും പുതിയജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നുണ്ടെങ്കില്‍ ബുദ്ധിപൂര്‍വ്വം ചെയ്യുക. അപ്പോള്‍ മാത്രമെ അതില്‍ വിജയിക്കൂ. ഭാഗ്യസംഖ്യ-7, ഭാഗ്യനിറം-പര്‍പ്പിള്‍
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
വൃശ്ചികം |
ധനാഗമനം കുറയും. കാര്യ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം അനുകൂലമാവും. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. അവിചാരിതമായ പല തടസങ്ങളും നേരിട്ടേക്കും. പല വിജയങ്ങളും വഴുതിപ്പോയേക്കും. വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മുതിര്‍ന്നവരില്‍ നിന്നും അധ്യാപകരില്‍നിന്നും ഉപദേശം തേടും. ഭാഗ്യസംഖ്യ-3, ഭാഗ്യനിറം-വെളുപ്പ്
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
ധനു |
ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ നല്‍കുക. ജോലി സ്ഥലത്ത് സഹകരണ മനോഭാവത്തോടെ പെരുമാറുക. ഉന്നതരുടെ പ്രശംസയ്ക്ക് പാത്രമാവും. മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത. ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും.വാതുവെപ്പില്‍ നിക്ഷേപിക്കുന്നവര്‍ തങ്ങളുടെ പണം വിവേക പൂര്‍വം നിക്ഷേപിക്കാന്‍ ശ്രമിക്കണം. പങ്കാളിയില്‍ നിന്ന് പൂര്‍ണപിന്തുണയും കൂട്ടുകെട്ടും ലഭിക്കും. കുടുംബത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഭാഗ്യസംഖ്യ-11, ഭാഗ്യനിറം-മെറൂണ്‍
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
മകരം |
വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും ഫലമുണ്ടാവും.. സന്താനങ്ങളോട് സ്‌നേഹത്തോടെ പെരുമാറുക. സഹോദരീ സഹോദര സഹായം ലഭിക്കും ആത്മീയപരമായി കൂടുതല്‍ ചിന്തിക്കും.ഇന്ന് നിങ്ങളുടെ മക്കളുടെ കൂട്ടുകെട്ടില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അവര്‍ തെറ്റായ സൗഹൃദത്തില്‍പ്പെട്ടുപോകാന്‍ സാധ്യതയുണ്ട്. ഭാഗ്യസംഖ്യ-9, ഭാഗ്യനിറം-മഞ്ഞ
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
കുംഭം |
മാതാവിന്‍റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക. പുതിയ സുഹൃത്തുക്കളുമായി പരിചയപ്പെടാന്‍ ഇടവരും. വാഹനം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. അമിതമായി ആരേയും വിശ്വസിക്കരുത്. അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകും. ആരോഗ്യം മധ്യമം.അവ ശ്രദ്ധാപൂര്‍വം നിറവേറ്റതുണ്ട്. സാമൂഹികരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് പുതിയ ശത്രുക്കള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഭാഗ്യസംഖ്യ-18, ഭാഗ്യനിറം-ആകാശനീല
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
മീനം |
സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. പുതിയ സുഹൃത്തുക്കളുണ്ടാകും. അമിതമായി ആരേയും വിശ്വസിക്കരുത്. ദുരാഗ്രഹം പാടില്ല. പണം സംബന്ധിച്ച് പല പ്രശ്‌നങ്ങള്‍ക്കും സാദ്ധ്യത. ആരെയും അളവില്‍ കവിഞ്ഞ് വിശ്വസിക്കരുത്.വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. പണമിടപാടുകള്‍ വളരെ ശ്രദ്ധയോടെ നടത്തണം. തെറ്റായ ഉപദേശം തന്ന് വഴി തെറ്റിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യനമ്പര്‍-12, ഭാഗ്യനിറം-പിങ്ക്