കോട്ടയം മുളങ്കുഴയിൽ ബൈക്ക് ഗ്യാസ് ടാങ്കർ ലോറിയിൽ ഇടിച്ചു യുവാവ് മരിച്ചു.പാക്കിൽ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടിൽ ജോൺസൺ ചെറിയാന്റെ മകൻ നിഖിൽ ജോൺസൺ (31) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റിയത്. തുടർന്ന്, അഗ്നിരക്ഷാ സേനാ സംഘം തന്നെ റോഡ് കഴുകി വൃത്തിയാക്കുകയും ചെയ്തു.ഫ്ളിപ്പ് കാർട്ട് ജീവനക്കാരൻ ആയിരുന്നു
kottayam news update: കോട്ടയം മുളങ്കുഴയിൽ ബൈക്ക് ഗ്യാസ് ടാങ്കർ ലോറിയിൽ ഇടിച്ചു യുവാവ് മരിച്ചു
9/08/2024
0
Tags
.jpg)


