2024 സെപ്റ്റംബർ 07
ലെ ദിവസഫലം
![]() |
| മേടം |
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. അയല്‍ക്കാരോടും സഹപ്രവര്‍ത്തകരോടും സഹകരിച്ചു പോവുന്നത് ഉത്തമം. പ്രശ്നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും.ക്ഷമയോടെയും സംയമനത്തോടെയും മുന്നോട്ടുപോകേണ്ട സമയമാണ് ഇത്. തർക്കങ്ങൾ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. ചില ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടാം ഭാഗ്യ നിറം : പിങ്ക് ഭാഗ്യ സംഖ്യ : 14
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
| ഇടവം |
കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. വിവാഹ സംബന്ധിയായ പല കാര്യങ്ങളിലും പുരോഗതിയുണ്ടാവും.ആരോഗ്യസ്ഥിതി ഇന്ന് സാധാരണ നിലയിൽ മുന്നോട്ടു പോകും. എന്നാൽ ഭക്ഷണക്രമത്തിലും ദിനചരിയിലും ശ്രദ്ധ ആവശ്യമാണ്. പങ്കാളിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. നിങ്ങൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകേണ്ട സമയം കൂടിയാണ് ഇത്. ഭാഗ്യ നിറം : കടും പച്ച ഭാഗ്യ സംഖ്യ : 1
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
| മിഥുനം |
ദാമ്പത്യകലഹം മാറും. സന്താനങ്ങളില്‍നിന്ന് ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹസാധ്യത.കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഇപ്പോൾ കൂടുതൽ പിന്തുണ ഞങ്ങൾക്കു പ്രതീക്ഷിക്കാം. ഇത് നിങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കും. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. പതിവായി വ്യായാമം ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് മാറ്റിവയ്ക്കുന്നതായിരിക്കും ഉചിതം. ഭാഗ്യ നിറം : നീല ഭാഗ്യ സംഖ്യ : 10
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
| കര്‍ക്കടകം |
സന്താനങ്ങളില്‍നിന്ന് സ്നേഹപൂര്‍ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്ധം ദൃഢമാകും. കാര്‍ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. കൃത്യമായ ആശയവിനിമയത്തിലൂടെയും പരസ്പര ധാരണയിലൂടെയും മാത്രമേ ഇന്ന് നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. കൂടാതെ നിങ്ങളുടെ ക്ഷമയും കഠിനാധ്വാനവും പ്രശ്നങ്ങളെ തരണം ചെയ്യാൻ സാധിക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ആരോഗ്യ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ഭാഗ്യ നിറം : കറുപ്പ് ഭാഗ്യ സംഖ്യ : 7
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
| ചിങ്ങം |
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.നിങ്ങളുടെ അനാവശ്യ ചെലവുകൾ ഒഴിവാക്കി കൃത്യമായി ചെലവുകൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. നിക്ഷേപകാര്യങ്ങളിൽ ഇന്ന് വളരെ ചിന്തിച്ചതിനുശേഷം മാത്രം തീരുമാനം എടുക്കുക. ഭാഗ്യ നിറം : പർപ്പിൾ ഭാഗ്യ സംഖ്യ : 3
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
| കന്നി |
വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. സാഹിത്യരംഗത്ത് അപമാനത്തിനും മനോദുഃഖത്തിനും യോഗം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സത്തിനും ധനനഷ്ടത്തിനും യോഗംനിങ്ങളുടെ മികച്ച ആത്മവിശ്വാസവും പോസിറ്റീവ് മനോഭാവവും വെല്ലുവിളികളെ തരണം ചെയ്യാൻ സഹായിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ഇത് അനുകൂലമായ സമയമാണ്. ഭാഗ്യ നിറം : മജന്ത ഭാഗ്യ സംഖ്യ : 10.
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
| തുലാം |
വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്ധത്തില്‍ കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും. ഭൂമിസംബന്ധമായ ബിസിനസിലൂടെ കൂടുതല്‍ പ്രശസ്തിയും ധനലാഭവും ഉണ്ടാകും. ധ്യാനവും യോഗയും ഇന്നത്തെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് മനസ്സിന് സമാധാനം നൽകാൻ സഹായിക്കും. സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുന്നതിനു മുൻപ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. മൊത്തത്തിൽ ഈ ദിവസം തുലാം രാശിക്കാർക്ക് ക്ഷമയും വിവേകവും വളരെ ആവശ്യമാണ്. ഭാഗ്യ നിറം : നേവി ബ്ലൂ ഭാഗ്യ സംഖ്യ : 12
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| വൃശ്ചികം |
സഹോദരതുല്യരില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. വാര്‍ത്താമാധ്യമരംഗത്ത് പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്ട്രീയമേഖലയില്‍ പ്രശസ്തി. മാതാപിതാക്കളില്‍നിന്ന് ധനസഹായം. ക്ഷമയോടെയും വിവേകത്തോടെയും കൂടി പ്രവർത്തിക്കുക. ഇന്ന് ധ്യാനവും യോഗയും ദിനചര്യയുടെ ഭാഗമാക്കുക. ശരിയായ തീരുമാനങ്ങൾ എടുക്കാനും ശ്രദ്ധിക്കുക. ഭാഗ്യ നിറം : വെള്ള ഭാഗ്യ സംഖ്യ : 8
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
| ധനു |
ചുറ്റുപാടുകളില്‍ പൊതുവായ മതിപ്പ് കൂടും. പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്ശനത്താല് സന്തോഷം കൈവരും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും.ഭാവിയിൽ സാമ്പത്തിക പ്രശ്നങ്ങൾ നേരിടാതിരിക്കാൻ നിങ്ങളുടെ വരവും ചെലവും കൃത്യമായി കണക്കാക്കി മുന്നോട്ടു പോകുക. മൊത്തത്തിൽ ഇന്ന് നിങ്ങൾക്ക് വിജയവും സന്തോഷവും നിറഞ്ഞ ഒരു ദിവസമായിരിക്കും എന്ന് രാശി ഫലത്തിൽ സൂചിപ്പിക്കുന്നു ഭാഗ്യ നിറം : ഓറഞ്ച് ഭാഗ്യ സംഖ്യ : 6
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
| മകരം |
പലതരത്തിലും പണം വന്നുചേരുന്നതാണ്. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം. സന്താനങ്ങളാല്‍ സന്തോഷം കൈവരും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത.ഈ ദിവസം എല്ലാവിധത്തിലും നിങ്ങൾക്ക് ഫലപ്രദവും സന്തോഷകരവും ആയിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പങ്കാളിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യാനും ഇത് ഉചിതമായ സമയമാണ്. ഭാഗ്യ നിറം : മെറൂൺ ഭാഗ്യ സംഖ്യ : 11
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| കുംഭം |
ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്. ആരെയും അന്ധമായി വിശ്വസിക്കരുത്. കരാറുകളിലോ മറ്റോ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണം. അനാവശ്യമായി ഓരോന്ന് ഓര്‍ത്ത് വിഷമിക്കാതിരിക്കുക.ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായുള്ള സ്നേഹവും പരസ്പര ധാരണയും വർധിക്കും. ആത്മവിശ്വാസം നിലനിർത്തി നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക.അതോടൊപ്പം ഇന്ന് ചിട്ടയായ വ്യായാമവും സമീകൃതാഹാരവും പിന്തുടരേണ്ടതും പ്രധാനമാണ്. ഭാഗ്യ നിറം : ചുവപ്പ് ഭാഗ്യ സംഖ്യ : 9
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്കോപികള് ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
| മീനം |
കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ് സാധാരണ ഗതിയിലായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ക്ക് സമയം അനുകൂലമാണ്. കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു പോവുക നന്ന്.സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണ്. നിങ്ങളുടെ അനാവശ്യമായ ചെലവുകളും ഇപ്പോൾ ഒഴിവാക്കുക. നിക്ഷേപ കാര്യങ്ങളിൽ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുക. ഭാഗ്യ നിറം : മഞ്ഞ ഭാഗ്യ സംഖ്യ : 16















