2024 സെപ്റ്റംബർ 10
ലെ ദിവസഫലം
![]() |
| മേടം |
സഹോദരങ്ങളെ സഹായിക്കും. ഔഷധവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. വിവാഹം നിശ്ചയിക്കും. വിനോദ മത്സരങ്ങളില്‍ വിജയിക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. ഉദ്യോഗസ്ഥന്മാര്ക്ക് സ്ഥലം മാറ്റത്തിന് സാധ്യത.നിരവധി നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസുകാര്‍ക്ക് അനുകൂല സമയം. ദോഷപരിഹാരം: ധാന്യവും, നെയ്യും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കിയ ഭക്ഷണം ശിവഭഗവാന് നിവേദിക്കുക
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
| ഇടവം |
വസ്ത്രവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും പുതിയ ചുമതലകളേറ്റെടുക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കും. സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും. ബന്ധുക്കളുടെ സഹായം ലഭിക്കും.നിയമപ്രശ്നങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകും. ബിസിനസില്‍ വൈകുന്നേരത്തോടെ പുരോഗതിയുണ്ടാകും. അതിലൂടെ നിങ്ങളുടെ സമ്പത്തും വര്‍ധിക്കും. ദോഷപരിഹാരം: ശിവനെ ആരാധിക്കുക. പാവപ്പെട്ടവര്‍ക്ക് അരി ദാനം ചെയ്യുക
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
| മിഥുനം |
സന്താനഭാഗ്യമുണ്ടാകും. യശസ് വര്‍ധിക്കും. പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. ലോണിനുള്ള അപേക്ഷ അനുവദിച്ചുകിട്ടും. അയല്‍ക്കാരുമായി അഭിപ്രായ ഭിന്നതകളുണ്ടാകും. വിദേശയാത്ര നീട്ടിവയ്ക്കും.നിങ്ങള്‍ക്കിഷ്ടപ്പെട്ട ജോലികള്‍ ചെയ്യാന്‍ അവസരം ലഭിക്കും. ദോഷപരിഹാരം: ശിവനെ ആരാധിക്കുക. പശുവിന് തീറ്റ നല്‍കുക
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
| കര്‍ക്കടകം |
സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. അപവാദം കേള്‍ക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. പട്ടാളക്കാര്‍ക്ക് പുതിയ ചുമതല ലഭിക്കും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും. ഉദരരോഗമുണ്ടാകും. വ്യവസായം മെച്ചപ്പെടും.നിങ്ങളുടെ ജോലിയില്‍ നിന്ന് ലാഭം ഉണ്ടാകും. ബിസിനസില്‍ ചെയ്ത് പൂര്‍ത്തിയാക്കാത്ത ജോലികള്‍ ചെയ്യാന്‍ ഈ ദിവസം പ്രയോജനപ്പെടുത്തും. അലസത വെടിയണം. ദോഷപരിഹാരം: ശിവലിംഗത്തിന് തേന്‍ നിവേദിക്കുക
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
| ചിങ്ങം |
കലാകാരന്മാര്ക്ക് അവസരങ്ങള്‍ ലഭിക്കും. പഠനകാര്യങ്ങള്‍ പുരോഗമിക്കും. വിദേശയാത്ര ശരിയാകും. ഭാര്യയുടെ സ്വത്തുക്കള്‍ ലഭിക്കും. കൃഷി ലാഭകരമാകും. മക്കള്‍ പഠനകാര്യങ്ങള്‍ക്കായി അന്യനാട്ടിലേക്ക് പോകും.മുതിര്‍ന്ന ചില ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയ്ക്ക് തടസ്സം നില്ക്കും. ദോഷപരിഹാരം: ശിവലിംഗത്തിന് വെറ്റിലയും വെള്ളവും സമര്‍പ്പിക്കുക. ശിവരക്ഷാ സ്തോത്രം ജപിക്കുക.
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
| കന്നി |
അച്ഛെന്റ ആരോഗ്യം മോശമാകാനിടയുണ്ട്. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും. പൊതുരംഗത്ത് ശോഭിക്കും. ശാസ്ത്രജ്ഞന്മാര്ക്ക് അംഗീകാരം ലഭിക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും.ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ കൂടി ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദോഷപരിഹാരം: ശിവലിംഗത്തിന് ചന്ദനവും വെറ്റിലയും സമര്‍പ്പിക്കുക
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
| തുലാം |
ആഭരണങ്ങള്‍ വാങ്ങും. ഉദരരോഗമുണ്ടാകും. വീടിെന്റ കേടുപാടുകള്‍ തീര്‍ക്കും. പൊതുജനാഭിപ്രായം അനുകൂലമാകും. കലാകാരന്മാര്ക്ക് അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയമായ അധികാരങ്ങള്‍ ലഭിക്കും.സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് പരാജയം നേരിടേണ്ടി വരും. ദോഷപരിഹാരം: തിങ്കളാഴ്ച വ്രതം നോക്കുക. ശിവമന്ത്രം ജപിക്കുക
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| വൃശ്ചികം |
പലവിധ ചെലവുകള്‍ വന്ന് ബുദ്ധിമുട്ടിക്കും. സഹോദരങ്ങളുമായി അഭിപ്രായ ഭിന്നതകളുണ്ടാകും. യാത്രാക്ലേശമുണ്ടാകും. സാമ്പത്തിക വിഷമതകളുണ്ടാകും. ഭാര്യയുടെ സഹായം ലഭിക്കും. സാമ്പത്തിക വിഷമതകള്‍ മാറും.ജോലിയില്‍ പുതിയ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. അതില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ദോഷപരിഹാരം: ശിവലിംഗത്തെ ആരാധിക്കുക. മഹാമൃത്യുജ്ഞയ മന്ത്രം ജപിക്കുക
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
| ധനു |
അച്ഛെന്റ ആരോഗ്യം മോശമാകും. ബന്ധുക്കളുടെ സഹകരണമുണ്ടാകും. സാമ്പത്തിക നിലയില്‍ മാറ്റമില്ല. പുതിയ ജോലികിട്ടും. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. ദൂരയാത്രചെയ്യും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗങ്ങള്‍ ശമിക്കും.ജോലി ചെയ്യുന്നവര്‍ തങ്ങളുടെ സംസാരം നിയന്ത്രിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ദോഷപരിഹാരം: തിങ്കളാഴ്ച വ്രതം നോക്കുക. ശിവമന്ത്രം ജപിക്കുക
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
| മകരം |
നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ് ബന്ധം സ്ഥാപിക്കാന്‍ കഴിയും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.നിരവധി ജോലികള്‍ ഒരേസമയം ചെയ്യുന്നത് നിങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുത്തും. ദോഷപരിഹാരം: തിങ്കളാഴ്ച വ്രതം നോക്കുക. മഹാമൃത്യുജ്ഞയ മന്ത്രം ജപിക്കുക
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| കുംഭം |
കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്.തിരക്ക് പിടിച്ച് തീരുമാനങ്ങളെടുക്കരുത്. വളരെ ആലോചിച്ച് മാത്രമെ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ പാടുള്ളു. ദോഷപരിഹാരം: തിങ്കളാഴ്ച വ്രതം നോക്കുക. ശിവലിംഗത്തിന് ഗംഗാ ജലം സമര്‍പ്പിക്കുക
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്കോപികള് ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
| മീനം |
ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും.നല്ല പെരുമാറ്റത്തിലൂടെ ബിസിനസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. സഹോദരന്മാരുമായുള്ള ബന്ധം ഊഷ്മളമാകും. ദോഷപരിഹാരം: ശിവനെ ആരാധിക്കുക. അരി ദാനം ചെയ്യുക















