വാഴൂർ ഗ്രാമ പഞ്ചായത്ത് 11,12 വാർഡിൽ കൂടി കടന്ന് പോകുന്നതും ചാമംപതാൽ - കടയനിക്കാട്, ചാമംപതാൽ -കാഞ്ഞിരപ്പാറ PWD റോഡുകളെ ബദ്ധിപ്പിക്കുന്ന വെള്ളറപ്പള്ളി - മാരംകുന്ന് റോഡ് മെറ്റലുകൾ ഇളകി ഗതാഗത യോഗ്യമല്ലാതെ ആയിട്ട് നാല് വർഷത്തിൽ അധികമായി. നൂറിൽ പരം കുടുംബങ്ങൾ ഈ പ്രാദേശത്തു താമസിക്കുന്നു. കൂടാതെ മിച്ചഭൂമി, കോളനി നിവാസികൾക്കും ഈ റോഡ് വളരെ പ്രയോജന പ്രദമാണ്.
ബാലവാടി, ആരാധനാലയങ്ങളും ഈ റോഡിനു സമീപം ഉണ്ട്. എംപി എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾക്ക് നിവേദനം നൽകി എങ്കിലും നടപടിക്രമങ്ങളിലേക്ക് പോയില്ല. റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വെള്ളറപ്പള്ളി പൗര സമതി കൺവീനർ രാജു കിഴ്ക്കയിൽ പറഞ്ഞു.



