കെ കെ റോഡ് ദേശീയപാത 183 പാതയോരങ്ങൾ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് ഇളപ്പുങ്കൽ ജംഗ്ഷനിലെ ഉണങ്ങിനിന്ന മരം മുറിച്ചു മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സമീപത്തായി വഴിയോര വിശ്രമകേന്ദ്രത്തിന്റെ പണിയും പുരോഗമിക്കുന്നു. അതേ സമയം രാവിലെ മുതൽ സമീപപ്രദേശങ്ങളിൽ ഒന്നും തന്നെ വൈദ്യുതിയില്ല. പല നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുകയും, പല കടകളിലും ഫ്രീസറിലെ ഉത്പന്നങ്ങൾ ഉൾപ്പെടെ ഉള്ളത് ഡാമേജ് ആവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. മുന്നറിയിപ്പുകൾ ഒന്നും തന്നെ കൊടുക്കാതെയാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നത് എന്നതാണ് വ്യാപാരികൾ പറയുന്നത്. അടിയന്തരമായി വൈദ്യുതി പുനസ്ഥാപിച്ച് നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. കുറഞ്ഞ പക്ഷം വൈദ്യുതി വിച്ഛേദിക്കുമ്പോൾ വ്യാപാരികളെ അറിയിക്കുക.


