വാഴൂർ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും കോട്ടയം ജില്ല നേത്രരോഗ വിഭാഗവും സംയുക്തമായി സൗജന്യ തിമിര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ നിരവധി ആളുകൾ ചികിത്സ തേടി.
തിമിരരോഗം സ്ഥിരീകരിച്ചവരെ ജില്ലാ ഹോസ്പിറ്റലിൽ സൗജന്യമായി ചികിൽസിപ്പിക്കുമെന്ന് വാഴൂർ ഫാമിലി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ജോർജ് മാത്യു പറഞ്ഞു. മേത്ര ദിനാചരണവും അന്ധതാനിവാരണത്തോടും അനുബന്ധിച്ച് നടത്തിയ ക്യാമ്പിൽ 150 പരം ആളുകൾ രജിസ്റ്റർ ചെയ്ത് ചികിത്സ നേടി.



