വാഴൂർ: കേരള സർക്കാർ ആയുഷ് വകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി .പി റെജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സേതുലക്ഷ്മി, ഹോമിയോ ഡിസ്പെൻസറി ഡോക്ടർ ബി വൈ സജിമോൻ, ഡോക്ടർ ശ്രീനിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.
പാലാ ഗവൺമെൻറ് ഹോമിയോ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഉമാ എസ് പ്രകാശ് രോഗ നിർണ്ണയം നടത്തി ചികിത്സയും നൽകി.കങ്ങഴ തിയോഫിലസ് കോളേജ് ഓഫ് നഴ്സിംഗ് ലെ അസോസിയേറ്റ് പ്രൊഫസർ ബിൻസി ജി വർഗീസും വിദ്യാർത്ഥികളും ക്യാമ്പിന്റെ ഭാഗമായി പങ്കെടുത്തു. വിവിധ വാർഡുകളിൽ നിന്നായി നിരവധി പേർ ചികിത്സയ്ക്കായി ക്യാമ്പിൽ എത്തി



