വാഴൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടുംബശ്രീ കുടുംബ സംഗമം പുളിക്കൽ കവല വൈഎംസിഎ ഹാളിൽ നടന്നു. വാർഡ് മെമ്പർ ജിബി പൊടിപ്പാറ സ്വാഗതം പറഞ്ഞു. സി ഡി എസ് മെമ്പർ ജോളി ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫസർ രാജൻ ജോർജ് പണിക്കർ മുഖ്യപ്രഭാഷണം നടത്തി.
പുതുവത്സരത്തെ വരവേൽക്കാൻ ദീപം തെളിയിച്ചു കൊണ്ടാണ് കുടുംബ സംഗമത്തിന് തുടക്കം കുറിച്ചത്. കരുതലും കൈത്താങ്ങുമായി പതിനഞ്ചാം വാർഡിലെ വാർഡ് മെമ്പർ ജിബി പൊടിപ്പാറയുടെ ശ്രമഫലമായി ഭിന്നശേഷിക്കാരൻ ആയ യുവാവിന് 3 സെൻറ് സ്ഥലം വാങ്ങി ,കുടുംബ സംഗമത്തിൽ ഡോക്ടർ മറിയ ഉമ്മൻ ആധാരം കൈമാറുന്ന ചടങ്ങ് വാഴൂർ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം കരുതലും കൈത്താങ്ങലിന്റെയും പുതിയ മുഖമായിരുന്നു.
ചടങ്ങിൽ മെമ്പർമാരായ ഡെൽമ ജോർജ്, ഷാനിദ അഷറഫ്, ഓമന അരവിന്ദാക്ഷൻ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് കെ ചെറിയാൻ, ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചാർജ് ഓഫീസർ രേഖ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.എഡിഎസ് പ്രസിഡൻറ് ഓമന രവി കൃതജ്ഞത പറഞ്ഞു.കുടുംബശ്രീ അംഗങ്ങളുടെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വാർഡിലെ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ 600 ഉൽപ്പരം ആളുകൾ പങ്കെടുത്തു




