വാഴൂർ ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തു. കെ കെ റോഡ് ഇളപ്പുങ്കൽ ജംഗ്ഷന് സമീപത്തായി നിർമ്മാണം പൂർത്തിയായി വരുന്ന വഴിയോര വിശ്രമ കേന്ദ്രമാണ് പൊതു ജനങ്ങൾക്കായി തുറന്നത്. കേരള ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ ടിഎൻ ഗിരീഷ് കുമാർ,പി എം ജോൺ , വാർഡ് മെമ്പർ ഓമന അരവിന്ദാഷൻ, വാർഡ് മെമ്പർമാർ ആശംസകൾ അർപ്പിച്ചു.



