ശബരിമല സീസണിൽ അപകടങ്ങൾ വർധിച്ച മുണ്ടക്കയം - എരുമേലി പാതയിലെ കണ്ണിമല ഇറക്കത്തിൽ വീണ്ടും അപകടം. ഇറക്കത്തിൽ നിയന്ത്രണം തെറ്റിയ ഓമ്നി വാൻ ഇറക്കം അവസാനിക്കുന്ന ഹെയർ പിൻ വളവിൽ ക്രാഷ് ബാരിയറിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.
കഴിഞ്ഞ ദിവസം രാത്രിയിൽ പത്ത് മണിയോടെ ആണ് സംഭവം. കോരുത്തോട് സ്വദേശി അദ്ധ്യാപകൻ സഞ്ചരിച്ച വാഹനം ആണ് മറിഞ്ഞത്. അപകടത്തിൽ ഓമ്നി വാൻ നിശേഷം തകർന്നു.


