കോട്ടയം പതിനെട്ടാം മൈലില്‍ അപകടകരമായ രീതിയില്‍ ബസ്സ് ഓടിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പള്ളിക്കത്തോട് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വഴിയില്‍ നിര്‍ത്തി ആളെ ഇറക്കിയതിന് സ്വകാര്യ ബസ്സിനെതിരെയും കേസെടുത്തിട്ടുണ്ട്.
പതിനെട്ടാം മൈലിലാണ് അപകടകരമായ രീതിയില്‍ കെഎസ്‌ആര്‍ടിസി ബസ്സ് ഓടിച്ചത്. സ്വകാര്യ ബസ്സുമായുള്ള മത്സര ഓട്ടത്തിനിടയില്‍ അപകടകരമായ രീതിയിൽ ഇടതുവശത്ത് കൂടി കെഎസ്ആർടിസി അതിവേഗം കടന്നുപോയത്. സ്വകാര്യ ബസ് റോഡില്‍ നിര്‍ത്തി ആളെ ഇറക്കുമ്ബോള്‍ ഇടതുവശത്തുകൂടി കടന്നുപോയതും, യാത്രക്കാരി പതിനെട്ടാം മൈൽ സ്വദേശിനി സിനി അത്ഭുതകരമായി രക്ഷപ്പെടുകയും ആണ് ചെയ്തത്.
കോട്ടയത്തു നിന്ന് കുമളിക്ക് പോയ കെഎസ്‌ആര്‍ടിസി ബസാണ് അപകടകരമായ രീതിയില്‍ ഓടിച്ചത്.സ്ഥലമുണ്ടായിട്ടും സ്വകാര്യ ബസ് ആളെയിറക്കിയത് റോഡില്‍ തന്നെ നിര്‍ത്തിയായിരുന്നു. അപകടകരമായ രീതിയില്‍ കെ.എസ്.ആര്‍.ടി.സി കടന്നുപോകുന്നത് വീഡിയോ പുറത്ത് വന്നിരുന്നു.






