വാഴൂർ: വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴൂർ കെ എസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ്ണ സമരത്തിൽ ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ എസ് ഹരികുമാർ അധ്യക്ഷത വഹിച്ചു.
ബിജെപി മാധ്യമേഖല വൈസ് പ്രസിഡൻറ് വി എൻ മനോജ് ഉദ്ഘാടനം ചെയ്തു. കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ നിരക്കിൽ ഉൾപ്പെടെ നടത്തിയ വർദ്ധനവ് സാമാന്യ ജനജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുമെന്ന് വി എൻ മനോജ് പറഞ്ഞു. ജനങ്ങളെ ദുരിതത്തിൽ ആക്കുന്ന ഈ ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കൂടുതൽ സമരങ്ങളുമായി ബിജെപി രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വാഴൂർ മണ്ഡലം പ്രസിഡൻറ് ടി ബി ബിനു, മണ്ഡലം വൈസ് പ്രസിഡൻറ് എം കെ വിജയകുമാർ, ടീ എസ് രോഹിൻ, ജ്യോതി ബിനു , ലീലാമണി ബാലചന്ദ്രൻ, എന്നിവർ സംസാരിച്ചു.കൊടുങ്ങൂർ കവലയിൽ നിന്നും ഇളപ്പുങ്കൽ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് കെ എസ് ബിനു കുമാർ, കെ കെ പ്രകാശ് മോനാ പൊടിപ്പാറ, സജി കാക്ക തൂക്കിയിൽ
പ്രസാദ് അംമ്പിയിൽ, ഇ .ആർ പ്രസന്നകുമാർ, കെ വി പ്രസന്നകുമാർ, വി കെ വാസുദേവൻ, അരവിന്ദ് അജികുമാർ,ശ്രീലജി ബിനു, അജികുമാർ, ശ്രീകുമാർ എം ജി,എന്നിവർ നേതൃത്വം നൽകി.

.jpeg)




