വാഴൂർ: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എഐടിയുസിയുടെ നേതൃത്വത്തിൽ വാഴൂർ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടന്നു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് എഐടിയുസി ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി പ്രദീപ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് സിജോ പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാഎക്സിക്യൂട്ടീവ് അംഗം മോഹൻ ചേന്നംകുളം, സിപിഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജ്യോതിരാജ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം രാജൻ ചെറുകാപ്പള്ളി, ദേശീയ തൊഴിലുറപ്പ് യൂണിയൻ മണ്ഡലം പ്രസിഡൻറ് ഷിബു, യൂണിയൻ സെക്രട്ടറി പി എം ജോൺ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.


