വാഴൂർ പതിനഞ്ചാം മൈലിൽ കാട്ടുപന്നികളുടെ കൂട്ടത്തോടുള്ള വരവ് കണ്ട് പരിസരവാസികൾ ഭീതിയിൽ. കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങിയത് ജീവനും സ്വത്തിനും ഭീഷണിയായി ഇരിക്കുകയാണ്.
സ്ഥലപരിമിതികൾക്കുള്ളിൽ കൃഷി ചെയ്യുന്നവർക്കും ഭീഷണിയാവും. കഴിഞ്ഞ ദിവസം പുളിക്കൽ കവലയിലും എംഎൽഎ പടി റോഡിലും, കാപ്പുകാടും കാട്ടുപന്നികൾ കൂട്ടത്തോടെ വഴിയിലൂടെ പോകുന്നത് കണ്ടതായി പരിസരവാസികൾ പറഞ്ഞു. പേർഷ്യൻ കോളനിയോട് ചേർന്നുള്ള റബർ തോട്ടങ്ങളും, കാടുകളും, ശ്മശാനപ്രദേശങ്ങളുമാണ് ഇപ്പോൾ കാട്ടുപന്നികളുടെ താവളം.കഴിഞ്ഞ ദിവസങ്ങളിൽ കുറുനരിയുടെ ശല്യം രൂക്ഷമായിരുന്നു.ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സന്ധ്യാനേരങ്ങളിൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.




