അംഗീകൃത യോഗ്യതയോ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ രജിസട്രേഷനോ ഇല്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ചില വ്യക്തികൾ അനധികൃത ചികിത്സ നടത്തുന്നതായി കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ കണ്ടെത്തുകയുണ്ടായി. പൊതുജനങ്ങൾ ഇത്തരം അനധികൃത ചികിത്സകരിൽ നിന്നും ചികിത്സ തേടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അറിയിച്ചു.




