പാമ്പാടി : ഭർത്താവുമൊത്ത് നടന്നു പോവുകയായിരുന്ന ലോട്ടറി വിൽപനക്കാരി കാറിടിച്ച് മരിച്ചു.സൗത്ത് പാമ്പാടി കുറ്റിക്കൽ ജംഗഷ് നിൽ ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്.
കൂരോപ്പട പങ്ങട പൗവ്വത്ത് താഴത്തുമുറി വീട്ടിൽ രവീന്ദ്രൻ്റെ ഭാര്യ ഓമന രവീന്ദ്രനാണ് മരിച്ചത്.56 വയസായിരുന്നു.പാമ്പാടി കറുകച്ചാൽ റോഡിൽ, കുറ്റിക്കൽ ജംഗഷനിലൂടെ നടന്നു ലോട്ടറി വില്പന നടത്തി വരവെ, കറുകച്ചാൽ ഭാഗത്തേക്ക് പോകുകയിരുന്ന സെലേറിയോ കാർ പിന്നിലൂടെ അമിത വേഗതയിൽ എത്തി ഓമനയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഓമന വൈദ്യുതി പോസ്റ്റിലിടിച്ച ശേഷമാണ് വീണതെന്ന് നാട്ടുകാർ പറഞ്ഞു.ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.jpg)



