കുമരകത്ത് മത്സ്യബന്ധനത്തിടെ ഓട്ടോറിക്ഷാ തൊഴിലാളി വെള്ളത്തിൽ വീണു മരിച്ചു.കുമരകം അട്ടിച്ചിറ (ആനന്ദപുരം) വീട്ടിൽ സുരേഷ് (59) ആണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരം മുത്തേരിമടയാറ്റിൽ വല നീട്ടുന്നതിനിടെ ആളെ കാണാതാവുകയിരുന്നു. തോടിന് നടുവിലായി ഒരാൾ മുങ്ങി താഴുന്നത് കണ്ട് സമീപവാസികൾ നീന്തി എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വഴുതി ആഴത്തിലേക്ക് പോവുകയായിരുന്നു. നാട്ടുകാർ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്‌സ് എത്തി രണ്ട് മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദ്ദേഹം കണ്ടെത്താനായത്.പോലീസ് സ്ഥലത്തെത്തി മൃതദ്ദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
kottayam news update: കുമരകത്ത് മത്സ്യബന്ധനത്തിടെ ഓട്ടോറിക്ഷാ തൊഴിലാളി വെള്ളത്തിൽ വീണു മരിച്ചു
1/25/2025
0
Tags
.jpg)



