ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്കും ഇതര ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമായി സൗജന്യ കാഴ്ച പരിശോധനാക്യാമ്പും നേത്ര ആരോഗ്യ ബോധവത്കരണ പരിപാടിയും നടത്തി. കോട്ടയം ആർ.ടി.ഒ. കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര, കോട്ടയം ബസേലിയോസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ്, മോട്ടോർ വാഹന വകുപ്പ്, റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്(എൻഫോഴ്സ്മെന്റ്),കെ.എസ്.ആർ.ടി.സി എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം വാസൻ ഐ കെയറിന്റെ സഹകരണത്തോടെയാണ് കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ പരിപാടി നടത്തിയത്.
kottayam news update: കാഴ്ച പരിശോധനാക്യാമ്പും നേത്ര ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു
1/27/2025
0
Tags




