ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് ഹബ്ബ് ലാബിലെ ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിലേക്ക് 24 /1/ 2025 നു വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടത്തപ്പെടുന്ന ഇൻറർവ്യൂവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ബി. എസ്. സി .എം .എൽ . റ്റി./ ഡി .എം .എൽ .റ്റി യാണ് യോഗ്യത. പ്രായം 20 മുതൽ 40 വയസ്സുവരെ. യോഗ്യത, പ്രവർത്തിപരിചയം ,എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജനുവരി 23 ആം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി ( കോൺടാക്ട് നമ്പർ സഹിതം ) അപേക്ഷ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ടതാണ്.




