പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎൽഎ ബോർഡ് മറച്ചാണ് അനവർ നിയമസഭയിലേക്ക് രാജിക്കത്ത് കൈമാറാനായി എത്തിയത്.2009ൽ പതിനാറാം ലോകസഭാതിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് നാലാമതെത്തി.
പതിമൂന്നാമത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ (2011) ഏറനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് ഇടത് സ്ഥാനാർത്ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളി രണ്ടാമത് എത്തി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ നിന്നും സിപിഎം പിന്തുണയോടെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ച് നിയമസഭയിലെത്തി 2021 ൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി വീണ്ടും എം എൽ എ ആയി




