നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം ചെറുവള്ളി പള്ളിപ്പടിക്ക് സമീപം തേക്കുമൂട്ടിൽ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ലോറി ആദ്യം ആറ്റ് തീരത്തുള്ള മരത്തിൽ തട്ടിനിൽക്കുകയും വീണ്ടും മറിയുകയായിരുന്നു. വാഹനം മറിയുന്നതിന് മുൻപ് തന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു. കോഴിത്തീറ്റയുമായി വന്നതായിരുന്നു ലോറി.
road accident manimala: നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു
1/13/2025
0
Tags



