റേഷൻ വ്യാപാരികൾ ഇന്നാരംഭിച്ച സമരം പിൻവലിച്ചു.ഭക്ഷ്യമന്ത്രിയുമായി നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. വേതന പാക്കേജ് കാലാനുസൃതമായി പരിഷ്‌കരിക്കുക,കേന്ദ്ര സർക്കാർ ഡയറക്‌ട് പേയ്മെന്റ് സംവിധാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷൻ വ്യാപാരി സംഘടനകൾ സംയുക്‌തമായി കടകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിച്ചത്.ഓരോ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 ആം തീയതിക്കുള്ളിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചർച്ച നടത്തി ധാരണയിൽ എത്തിയിട്ടുണ്ട്. എല്ലാ മാസവും 10 മുതൽ 15 തീയതിക്കുള്ളിൽ റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ നൽകുന്ന രീതിയിൽ വ്യവസ്ഥയുണ്ടാക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
.jpg)



