സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ കുച്ചിപ്പുടി മത്സത്തിനിടെ പാട്ട് നിന്നു പോയതിനെത്തുടര്‍ന്ന് നിലച്ച മത്സരം പൂര്‍ത്തിയാക്കിയ ഐശ്വര്യയ്ക്ക് എ ഗ്രേഡോടെ അഭിമാനവിജയം. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തിനിടെയായിരുന്നു സംഭവം.
നൃത്തം അവസാനത്തോടടുക്കുമ്പോഴാണ് ഐശ്വര്യയുടെ പാട്ട് നിന്നുപോയത്. വേദിയിലെ വാളണ്ടിയയര്‍ അറിയാതെ കണക്ഷന്‍ വയര്‍ വിച്ഛേദിച്ചതായിരുന്നു കാരണം.
ഇതോടെ കുട്ടിക്ക് ഒരവസരംകൂടി നല്‍കാന്‍ അധികൃതര്‍ തയ്യാറായി. കുട്ടിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലെന്ന് മൈക്കിലൂടെ കാഴ്ചക്കാരെയും ബോധ്യപ്പെടുത്തി. തുടര്‍ന്ന് വിധികര്‍ത്താക്കളെ വിസ്മയിപ്പിക്കുന്ന പ്രകടനത്തോടെ ഒരിക്കല്‍കൂടി ഐശ്വര്യ നിറഞ്ഞാടി.
![]() |
| ഐശ്വര്യ കെ എച്ച് |
ജില്ലയില്‍ നിന്നും അപ്പീലിലൂടെ മത്സരിക്കാനെത്തിയ ഐശ്വര്യക്കിത് ഇരട്ടി മധുരമായി. തലയോലപ്പറമ്പ് ഡി.ബി കോളേജ് ഹെഡ് അക്കൗണ്ടന്റ് കെ.കെ ഹരിലാലിന്റെയും പൊന്‍കുന്നം അധ്യാപക സഹകരണസംഘം സെക്രട്ടറി പി.ജി ജയമോളുടേയും മകളാണ് ഐശ്വര്യ. പന്ത്രണ്ട് വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന ഐശ്വര്യ രണ്ടാം തവണയാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആര്‍എല്‍വി രാജി ഷിബുവാണ് ഗുരു. സഹോദരന്‍ ഗോപു കൃഷ്ണയും പിന്തുണയുമായി ഒപ്പമുണ്ട്.




