വാഴൂർ: കാപ്പുകാട് നാട്ടരങ്ങ് സമന്വയ കൂട്ടായ്മയും, ബാലജന സഖ്യവും സംയുക്തമായി പുതുവർഷം ആഘോഷിച്ചു. രക്ഷാധികാരി മാത്യു പൂവത്തുശ്ശേരിയുടെ അധ്യക്ഷതയിൽ പ്രോഗ്രാം കോഡിനേറ്റർ സജീവ് സി. വി ഏവരെയും സ്വാഗതം ചെയ്തു. പുതുവർഷ ആഘോഷം ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം ജോൺ, ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ സിന്ധു ചന്ദ്രൻ, വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ പബ്ലിക് പ്രോസിക്യൂട്ടർ, ശ്രീകാന്ത് കെ കെ, കൊടുങ്ങൂർ സൗഹൃദ കൂട്ടായ്മ പ്രസിഡൻറ് ഹരികുമാർ കെ എസ്, എസ് വി ജി എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷക്കീല പി എച്ച്, ചെല്ലപ്പൻ കപ്പപറമ്പിൽ, കുടുംബശ്രീ എഡിഎസ് മെമ്പർ ഗീത പുരുഷോത്തമൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ലിജു കെ ജോർജ് കൃതജ്ഞതയും പറഞ്ഞു.തുടർന്ന് നാട്ടരങ്ങിലെ കുട്ടികളുടെ മെഗാ മ്യൂസിക്കൽ നോൺ സ്റ്റോപ്പ് ഡാൻസും, കലാഭവൻ മണിയുടെ രൂപസാദൃശ്യം കൊണ്ടും, ശബ്ദ സാദൃശ്യം കൊണ്ടും നിരവധി ടിവി ചാനലിലൂടെ ശ്രദ്ധേയനായ രതീഷ് വയല നയിച്ച ഗാനമേളയും നടന്നു.
Vazhoor News Update: വാഴൂർ കാപ്പുകാട് നാട്ടരങ്ങ് സമന്വയ കൂട്ടായ്മയും, ബാലജന സഖ്യവും സംയുക്തമായി പുതുവർഷം ആഘോഷിച്ചു
1/02/2025
0
Tags

