വാഴൂർ: വാഴൂർ പേഴത്തുങ്കൽ തകിടി തൊണ്ടുവേലി സെൻറ് ജൂഡ് ആംഗ്ലിക്കൻ ദേവാലയത്തിന്റെ ആദ്യ ഫലപെരുന്നാളും സുവിശേഷ യോഗവും ജനുവരി 4, 5, 6 തീയതികളിൽ നടക്കും.ജനുവരി നാലാം തീയതി ശനിയാഴ്ച കൊടിയേറ്റും, തുടർന്ന് ഗാനശുശ്രൂഷയും ,റാന്നി വൈദിക സെക്രട്ടറി റവ. സജി ലൂക്കോസ് വചനപ്രഘോഷണവും നടത്തും. ജനുവരി അഞ്ചാം തീയതി വിശുദ്ധ റാസ ദേവാലയത്തിൽ നിന്ന് പേഴത്തുങ്കൽ തകിടിയിലേക്ക്. രാത്രി 9 മണിക്ക് YF Sunday സ്കൂൾ കുട്ടികളുടെ കലാസന്ധ്യ. ജനുവരി ആറാം തീയതി ആദ്യ ഫലശേഖരണവും, മുഖ്യകാർമ്മികൻ ബിഷപ്പ് ഡോ. തോമസ് മാവുങ്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ ആരാധനയും, സ്നേഹ സദ്യയും നടക്കും.

