കേരളത്തിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന താപനില മുന്നറിയിപ്പ് ഉണ്ടെങ്കിലും ചിലയിടങ്ങളിൽ നേരിയ മഴ സാധ്യതയും നിലനിൽക്കുന്നുണ്ട്.
weather update kerala:ഉയർന്ന താപനില മുന്നറിയിപ്പ്; നേരിയ മഴയ്ക്കും സാധ്യത
1/02/2025
0
Tags

