വാഴൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണ പ്രകാരം അവസാന ഒരു വർഷം കേരള കോൺഗ്രസ് (എം) പ്രതിനിധി തോമസ് വെട്ടുവേലി പ്രസിഡൻ്റായി. ആറിനെതിരെ 11 വോട്ടുകൾക്ക് തോമസ് വെട്ടുവേലി വിജയിച്ചു. തുടർന്ന് വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സത്യപ്രതിജ്ഞ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നേതാക്കൾ ആശംസകൾ നേർന്നു.
 |
| തോമസ് വെട്ടുവേലി |
മുൻ പ്രസിഡൻ്റ് വി.പി റെജി, വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ. ബിജു കെ ചെറിയാൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി, രാജൻ ചെറുകാപ്പള്ളി(സിപി ഐ) രവീന്ദ്രൻ നായർ (കോൺഗ്രസ്) , ഹരികുമാർ കെ എസ് (ബിജെപി), നൗഷാദ് (മുസ്ലീം ലീഗ്) , എ എം മാത്യു ആനിത്തോട്ടം(കെ.സി എം), വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡഡൻറ് ചന്ദ്രൻ, സാൻജോ ആൻറണി, മനോജ് സി, ജോജോ (കേരളാ കോൺഗ്രസ്) എന്നിവർ ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഓമന അരവിന്ദാക്ഷൻ, ശോശാമ്മ ജിബി പൊടിപ്പാറ സുബിൻ നെടുംപുറം ശ്രീകാന്ത് പി തങ്കച്ചൻ, നിഷ രാജേഷ്, ജിജി നടുവത്താണി, സിന്ധു ചന്ദ്രൻ, ഷാഹിദ, ഡെൽമ, അജിത് കുമാർ, സൗദ ഇസ്മയിൽ, ഓമന അരവിന്ദാക്ഷൻ, ജിബി പൊടിപ്പാറ, കുടുംബശ്രീ ചേർപേഴ്സൺ സ്മിതാ ബിജു തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി. നൂറുകണക്കിന് രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ,ആശാവർക്കർമാർ കുടുംബശ്രീ പ്രവർത്തകർ, സത്യപ്രതിജ്ഞ ചടങ്ങിൽ സാക്ഷികളായി.