വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിൽ 11 ,12 വാർഡുകളിൽ കൂടി കടന്നു പോകുന്നതും, ചാമംപതാൽ - കടയനിക്കാട് ,ചാമംപതാൽ - കാഞ്ഞിരപ്പാറ റോഡുകളെ ബന്ധിപ്പിക്കുന്നതുമായ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് നാലു വർഷം പിന്നിടുകയാണ്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡ് എത്രയും വേഗതയിൽ സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
അതേ സമയം ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളിലെ വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയും മുടക്കി ജനുവരി അവസാനത്തോടു കൂടി റോഡുപണി ആരംഭിക്കുമെന്ന് മെമ്പർ ഡെൽമ്മ ജോർജ് വാഴൂർ ന്യൂസിൻ്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.




