വാഴൂർ: സിപിഐ പതിനേഴാം മൈൽ ബ്രാഞ്ച് സമ്മേളനം മറ്റത്തിൽ മോഹൻ തോമസിന്റെ ഭവനാങ്കണമായ സി ടി ഉണ്ണികൃഷ്ണൻ നഗറിൽ നടന്നു.പതിനേഴാം മൈൽ ജംഗ്ഷനിൽ പുഷ്പാർച്ചനയും പ്രകടനത്തോടും കൂടിയാണ് ബ്രാഞ്ച് സമ്മേളനത്തിന് തുടക്ക മായത്. സഖാവ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പീരുമേട് എംഎൽഎ വാഴൂർ സോമൻ ഉദ്ഘാടനം നിർവ്വഹിച്ചു.
സിപിഐ ജില്ലാ കൗൺസിൽ അംഗം രാജൻ ചെറുകാപള്ളി, വാഴൂർ ലോക്കൽ സെക്രട്ടറി വാവാച്ചൻ വാഴൂർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അജിത്ത് വാഴൂർ, സ്വപ്ന റെജി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി എം ജോൺ, പി സി ബാബു തുടങ്ങിയവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി രതീഷ് ചന്ദ്രനെയും, അസിസ്റ്റൻറ് സെക്രട്ടറിയായി മറ്റത്തിൽ മോഹൻ തോമസിനെയും തിരഞ്ഞെടുത്തു.





