കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തും മഴയെത്തുന്നത്.അതേസമയം ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . ഇന്ന് 14 ജില്ലകളിലും ഒറ്റപ്പെട്ട മഴ എത്തിയേക്കാം.എന്നാൽ നാളെ മൂന്ന് ജില്ലകളിൽ കാവലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.




