സംസ്ഥാനത്ത് കനത്ത ചൂടിനിടയിൽ ആശ്വാസമായി മഴ എത്തുമെന്ന് റിപ്പോർട്ട്. നാളെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. നിലവിൽ കേരളത്തിൽ താപനില ഉയരുന്നതിൻ്റെ ഭാഗമായി ജാഗ്രത മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. മൺസൂൺ പൂർണമായും ഒഴിഞ്ഞതോടെ നാളത്തെ മഴ സംസ്ഥാനത്തിന് വലിയ ആശ്വാസമാകുമെന്നത് ഉറപ്പില്ല. ഇന്നും നാളെയും സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടനാമെന്നും. വാതിലിനും ജനലിനും അടുത്ത് നിൽക്കരുതെന്നും. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്.





