കോട്ടയം ഇളംകാടിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.ഇളംകാട് വാഗമൺ റൂട്ടിൽ മ്ലാക്കരയിലാണ് പുലിയെ ചത്ത നിലയിൽ കാണപ്പെട്ടത്.പൊതുകത്ത് പി കെ ബാബുവിൻ്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്. വനഭൂമിയില്ലാത്ത ഭാഗത്താണ് പുലിയുടെ ജഡം.പുലിയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം ഉണ്ട്.സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തുന്നു.