കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനും സ്‌പോര്‍ട്‌സ്, ടൂറിസം പദ്ധതികള്‍ക്കുമായി എം എല്‍ എ യുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി 18 ലക്ഷം രൂപ അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കറുകച്ചാല്‍ പഞ്ചായത്തിലെ മഠത്തിനാല്‍പടി സി സി നഗര്‍ റോഡ്, 10 ലക്ഷം, ബി എസ് എന്‍ എല്‍ കുറ്റിക്കല്‍ റോഡ് 10 ലക്ഷം, നെടുങ്കുന്നം പഞ്ചായത്തിലെ മാന്തുരുത്തി നെടുങ്കുഴി റോഡ് 13.5 ലക്ഷം, കങ്ങഴ പഞ്ചായത്തിലെ കാരമല ചാരംപറമ്പ് റോഡ് 10 ലക്ഷം,
സി എസ് ഐ ചര്‍ച്ച് പുതുവേല്‍പ്പടി ആര്യക്കര പടി റോഡ് 15 ലക്ഷം, വെള്ളാവൂര്‍ പഞ്ചായത്തിലെ ഏഴാംമൈല്‍ എണ്ണച്ചേരി റോഡ് 10 ലക്ഷം, വാഴൂര്‍ പഞ്ചായത്തിലെ ഉദയപുരം കാഞ്ഞിരപ്പാറ റോഡ്,
![]() |
ചാമക്കാട്ട് പറമ്പുങ്കല്‍ കോളനി റോഡ്, ഉദയപുരം വായനശാലപ്പടി പറമ്പുങ്കല്‍പടി റോഡ് എന്നിവയ്ക്കായി 23 ലക്ഷം, കല്ലൂപ്പറമ്പ് ഹൈസ്‌കൂള്‍ റോഡ് 15 ലക്ഷം, പള്ളിക്കത്തോട് പഞ്ചായത്തിലെ പാറത്താനം ഇളപ്പുങ്കല്‍ റോഡ് 15 ലക്ഷം, ചിറക്കടവ് പഞ്ചായത്തിലെ ഇരുപതാംമൈല്‍ പുളിക്കല്‍പടി റോഡ് 10 ലക്ഷം, പടനിലം കാരക്കാമറ്റം റോഡ് 12 ലക്ഷം, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കാളകെട്ടി മാഞ്ഞുക്കുളം റോഡ്,
മൂഴിക്കാട് മാഞ്ഞുക്കുളം കുരിശുപള്ളി റോഡ് എന്നിവയ്ക്ക് 25 ലക്ഷം, ഞള്ളാമറ്റം തവിട്ടനാംകുഴി സംഗീത റോഡ് 14 ലക്ഷം, സ്‌പോര്‍ട്‌സ് പദ്ധതികളായ മണിമല സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സംവിധാനം സ്ഥാപിക്കുന്നതിന് 14 ലക്ഷം, വിഴിക്കത്തോട് പി വൈ എം എ ലൈബ്രറിക്ക് ഫ്‌ളഡ് ലൈറ്റ് വോളിബോള്‍ ഗ്രൗണ്ട് നിര്‍മ്മാണത്തിന് 12 ലക്ഷം, കരിമ്പുകയം ടൂറിസം പദ്ധതിയുടെ ഭാഗമായ വാക്ക് വേയില്‍ എല്‍ ഇ ഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം എന്നിങ്ങനെ തുക അനുവദിച്ചിരിക്കുന്നത്.
സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മ്മാണമാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.