വാഴൂർ: പരസ്യ ചിത്രങ്ങൾ കൊണ്ട് മോടി പിടിപ്പിച്ച് മുന്നേറുന്ന ഹോസ്പിറ്റലുകൾ അനവധിയുള്ള ഈ കാലത്ത് നാട്ടിൻപുറത്തെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന വർഷങ്ങളുടെ പാരമ്പര്യമുള്ള ക്രിസ്തുരാജ് ക്ലിനിക്ക് വീണ്ടും പ്രവർത്തനമാരംഭിക്കുകയാണ്. ആതുരാരോഗ്യരംഗത്ത് വാഴൂരിലെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്ന ക്രിസ്തുരാജ് ഹോസ്പിറ്റൽ, വർഷങ്ങൾക്കു മുമ്പ് ചാമംപതാലിൽ പ്രവർത്തനം തുടങ്ങി, പിന്നീട് പതിനഞ്ചാം മൈലിലേക്ക് പ്രവർത്തനം ആരംഭിച്ചു.
കിടത്തി ചികിത്സയും ഉണ്ടായിരുന്നു. പിന്നീട് ഹോസ്പിറ്റൽ, ഇടക്കാലത്ത് രോഗികളെ കിടത്തി ചികിത്സിക്കാതെ ക്ലിനിക് ആയി തുടർന്നു. പിന്നീട് കോവിഡ് മഹാമാരിയോടെ ഏറെക്കുറെ നിശ്ചലമായി. ഡോക്ടർ പി എം ചാക്കോ തൻറെ ജീവിതത്തിൻറെ നല്ലൊരു ഭാഗവും വാഴൂരിലെ ജനങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തി. വർഷങ്ങൾക്ക് ശേഷം മാർച്ച് ഒന്നാം തീയതി ഹോസ്പിറ്റൽ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കുകയാണ്. രാവിലെ 7. 30 മുതൽ 12 മണി വരെയും, നാലു മണി മുതൽ 6 മണി വരെയും ആണ് പരിശോധനാ സമയം . ഫോൺ: 9746085144