എരുമേലി: 70 വയസായപ്പോൾ വീടിനോട് ചേര്‍ന്ന് കുഴിമാടം ഉണ്ടാക്കി മരണത്തിനായി കാത്തിരുന്ന എരുമേലി ഇരുമ്പൂന്നിക്കര സ്വദേശി പദ്മനാഭനെ മരണം കൂട്ടിക്കൊണ്ടുപോയത് 25വർഷം പിന്നിട്ട് 95 വയസായപ്പോൾ. കഴിഞ്ഞ ദിവസമായിരുന്നു മരണം. എന്നാൽ സ്വന്തമായുണ്ടാക്കിയ കുഴിമാടത്തിൽ അന്ത്യവിശ്രമം കൊള്ളണമെന്ന പദ്മനാഭന്റെ ആഗ്രഹം മാത്രം സഫലമായില്ല. ഏതാനും വർഷം മുമ്പ് കുഴിമാടം ഉൾപ്പടുന്ന വീടും സ്ഥലവും വിറ്റ് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. സംസ്കാരം കഴിഞ്ഞ ദിവസം തൊടുപുഴയിലുള്ള പൊതു ശ്മശാനത്തില്‍ നടന്നു.




