പുളിക്കൽ കവല: CPI പുളിക്കൽ കവല ബ്രാഞ്ച് സമ്മേളനം ബിജു മാട്ടയിലിൻ്റെ വസതിയിൽ നടന്നു. പാർട്ടി ജില്ലാ കൗൺസിൽ അംഗം സഖാവ് രാജൻ ചെറുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രശാന്ത് ബി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തങ്കമ്മ അലക്സ് പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി വാവച്ചൻ വാഴൂർ, മണ്ഡലം കമ്മിറ്റി അംഗം സ്വപ്ന റെജി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.എം ജോൺ, പി.സി ബാബു എന്നിവർ സംസാരിച്ചു. ശോശാമ്മ പി.ജെ ബ്രാഞ്ച് സെക്രട്ടറിയും സുമേഷ് കെ.ജെ അസി: സെക്രട്ടറി ആയും തിരഞ്ഞെടുത്തു





