വാഴൂർ കൊടുങ്ങൂർ തേക്കാനത്ത് സ്വകാര്യ ബസിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ചാമoപതാൽ രണ്ടാം മൈൽ കളത്തിൽ പുത്തൻപുര രാജേഷിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച 11 മണിക്ക് കൊടുങ്ങൂർ -മണിവല റോഡിൽ തേക്കാനo മൃഗാശുപത്രിക്ക് സമീപത്തെ ബസ്റ്റോപ്പിനു മുന്നിലായിരുന്നു അപകടം നടന്നത്. മണിബല ഭാഗത്തേക്ക് പോയ ബസ് ആളെ ഇറക്കാനായി നിർത്തിയപ്പോൾ പിന്നാലെ വന്ന ഓട്ടോ ബസ്സിന് പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രാജേഷിനെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഭാഗികമായി തകർന്നു.