വാഴൂർ ഗ്രാമപഞ്ചായത്തിൽ വനിതാ കലോത്സവം നടന്നു. വനിതകളുടെ മാനസിക ഉല്ലാസത്തിന് വിപുലമായ പരിപാടിയാണ് ഗ്രാമപഞ്ചായത്ത് ഒരുക്കിയിരുന്നത്. വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് വൈസ് പ്രസിഡൻറ് ഗീതാ എസ് പിള്ള, ബ്ലോക്ക് മെമ്പർ പി എം ജോൺ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി നടുവത്താണി, മെമ്പർമാരായ ശ്രീകാന്ത് പി തങ്കച്ചൻ, അജിത്ത് കുമാർ ജി,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ശോശാമ്മ പി.ജെ, നിഷാ രാജേഷ്,ഷാനിദ അഷറഫ്,സൗദ ഇസ്മയിൽ, ഡൽമ ജോർജ്, ജിബി പൊടിപ്പാറ, സുബിൻ നെടുംപുറം,മുൻ പ്രസിഡൻറ് വി പി റെജി, പുഷ്കല ടീച്ചർ, സിന്ധു ചന്ദ്രൻ, കുടുംബശ്രീ ചെയർപേഴ്സൺ സ്മിത ബിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ, ഐസിഡിഎസ് സൂപ്പർവൈസർ, അംഗനവാടി ടീച്ചർമാർ, തൊഴിലുറപ്പ് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങി വാർഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വനിതകൾ മത്സരത്തിൽ പങ്കെടുത്തു. തിരുവാതിരയും, നാടൻ പാട്ടും, കിച്ചൻ മ്യൂസിക്കും ഒക്കെയായി ഒരു ദിവസം മാനസികമായി ആഘോഷത്തിന്റെ ദിനം ഒരുക്കുകയായിരുന്നു വാഴൂർ ഗ്രാമപഞ്ചായത്തിലെ വനിതകൾ.