മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം ഏപ്രിൽ ഒന്നിന് കൊടിയേറും. വൈകിട്ട് 5ന് കൊടികൂറയ്ക്ക് സ്വീകരണം. 5.30തിന് തൃക്കൊടിയേറ്റ്. 7ന് സാംസ്കാരിക സമ്മേളനം.
ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിക്കും. പ്രജ്ഞാനാനന്ദ തീർത്ഥ പാദസ്വാമി പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി, അഡ്വ. ജി രാമൻ നായർ, ഡി സേതുലക്ഷ്മി, എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് അംബാ ചന്ദ്രൻ, അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ജി ഗോപകുമാർ, അഡ്വ. എസ് എം സേതുരാജ്,കെ.വി ശിവപ്രസാദ് എന്നിവർ സംസാരിക്കും. 8.30തിന് ഓട്ടം തുള്ളൽ, 9. 30ന് നാട്യാർപണം.
ഏപ്രിൽ രണ്ടിന് രാവിലെ ഏഴിന് ലളിതസഹസ്രനാമജപം, 8.30തിന് കാഴ്ചശ്രീബലി. 8 .30ന് ശ്രീബലിഎഴുന്നെള്ളിപ്പ് . 12. 30ന് ഉത്സവബലിദർശനം, ഉൽപ്പന്നസമാഹരണം ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. പി എസ് പ്രശാന്ത് നിർവഹിക്കും. വൈകിട്ട് 4 .30ന് കാഴ്ചബലി, വൈകിട്ട് അഞ്ചിന് സംഗീത സദസ്സ്, ഏഴിന് തിരുവാതിരകളി, 7. 30ന് ചാക്യാർകൂത്ത്, 8.30തിന് ആധ്യാത്മിക പ്രഭാഷണം, 9 .30ന് ഭക്തിഘോഷലഹരി.
ഏപ്രിൽ മൂന്നിന് രാവിലെ 8:30ന് ശ്രീബലി എഴുന്നെള്ളിപ്പ്. ഉച്ചയ്ക്ക് ഒന്നിന് സൗന്ദര്യലഹരി പാരായണം, 4. 30ന് കാഴ്ച ശ്രീബലി, വൈകിട്ട് 6. 30ന് കൈകൊട്ടിക്കളി, ഏഴിന് പാOകം, എട്ടിന് ഡാൻസ്, 9. 30ന് ബാലെ.
ഏപ്രിൽ നാലാം തീയതി രാവിലെ ഏഴിന് നാമജപ സമർപ്പണം, 12. 30ന് ഉത്സവ ബലിദർശനം, ഉച്ചയ്ക്ക് ഒന്നിന് രാഗാമൃതം, രണ്ടിന് ശ്രീനീലകണ്ഠ രാഗാമൃതം ഭജൻസ്, 5.30തിന് കൈകൊട്ടിക്കളി വീരനാട്യം, ഏഴിന് ഭക്തിഗാനമേള, 9ന് സംഗീത സദസ്സ് .
ഏപ്രിൽ അഞ്ചിന് രാവിലെ 8 .30ന് ശ്രീബലി എഴുന്നെള്ളിപ്പ്. 10ന് ഭാഗവത പാരായണം, 12. 30ന് ഉത്സവബലിദർശനം, ഉച്ചയ്ക്ക് ഒന്നിന് തിരുവാതിരകളി, 6. 30ന് കരോക്കെ ഭക്തിഗാനം,ഒൻപതിന് കഥകളി.
ഏപ്രിൽ ആറിന് ഉച്ചയ്ക്ക് ഒന്നിന് ഭക്തിഗാനമേള, വൈകിട്ട് ഏഴിന് കൈകോട്ടികളി, 7. 30ന് ഐവറുകളി,8.30തിന് ഗംഗാതരംഗം. കുമാരി ഗംഗ ശശിധരൻ.
ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് ഒന്നിന് സോപാനസംഗീതം, വൈകിട്ട് ഏഴിന് തിരുവാതിരകളി, 7. 30ന് വീരനാട്യം, എട്ടിന് ഗാനമേള.
ഏപ്രിൽ എട്ടിന് 12 .30 ഉത്സവബലിദർശനം. ഒന്നിന് മഹാപ്രസാദമൂട്ട്, 6. 30ന് ദീപാരാധന, ഒൻപതിന് നാടകം.
ഏപ്രിൽ 9ന് നാലിന് കാഴ്ച ശ്രീബലി, അൻപൊലി, മേജർ സെറ്റ് പഞ്ചവാദ്യം. 11ന് പള്ളിവേട്ട എതിരേൽപ്പ് ,രാത്രി 9ന് നൃത്തസന്ധ്യ.
ഏപ്രിൽ പത്താം തീയതി രാവിലെ 10ന് കാവടിയാട്ടം. 11. 30ന് ആനയൂട്ട്,4ന് ആറാട്ട് പുറപ്പാട്, 4. 30ന് ആറാട്ട്, അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ്, ഏഴിന് ആറാട്ട് എതിരേൽപ്പ്, 11. 15ന് വെടിക്കെട്ട്, 11. 50ന് കൊടിയിറക്ക്.




