മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ ഓമനയുടെ മകൻ അജിത്ത് (23) ആണ് മരിച്ചത്. പാലൂർക്കാവ് സ്വദേശി നെല്ലിയാനിയിൽ സിബിച്ചന്റെ മകൻ ഷൈനെ പരുക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുണ്ടക്കയം ടൗണിൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപം വൈകിട്ട് ഒമ്പതോടുകൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി എട്ടു മണിയോടുകൂടി വാഴൂർ കെ കെ റോഡ് ഇളപ്പുങ്കൽ ഗവൺമെൻറ് പ്രസിനും പതിനഞ്ചാം മൈലിനും ഇടയിൽ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നടന്നിരുന്നു. ഓട്ടോ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജിൽ കൊണ്ടുപോവുകയും ചെയ്തിരുന്നു


