വാഴൂർ: മാലിന്യമുക്ത നവ കേരളത്തിൻറെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവുമായി വാഴൂർ ഗ്രാമപഞ്ചായത്ത്.
ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ പി എം ജോൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി തങ്കച്ചൻ തുടങ്ങി വാർഡുകളിലെ എല്ലാ മെമ്പർമാരും പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കുടുംബശ്രീ പ്രവർത്തകർ,ആരോഗ്യ പ്രവർത്തകർ,കുടുംബശ്രീ ചെയർപേഴ്സൺ സ്മിതാ ബിജു, തൊഴിലുറപ്പ് പ്രവർത്തകർ,ഹരിത കർമ്മ സേന അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവർ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പ്രഖ്യാപനത്തിന്റെ ഭാഗമായി.
ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നിന്ന് ആരംഭിച്ച ശുചിത്വ സന്ദേശ റാലി കൊടുങ്ങൂർ കവലയിലൂടെ പാലാ വഴിയും പിന്നിട്ട് ഗ്രാമപഞ്ചായത്തിൽ എത്തിച്ചേർന്നപ്പോൾ ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉൾപ്പെടുന്ന ജനപ്രതിനിധികൾ ദീപം തെളിച്ചുകൊണ്ട് പ്രഖ്യാപനം നടത്തി. തുടർന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്തി പി തങ്കച്ചൻ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മാലിന്യമുക്ത നവ കേരളത്തിൻറെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ ഇതുവരെ നടപ്പിലാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ പ്രവർത്തനങ്ങളുടെ പ്രവർത്തന റിപ്പോർട്ട് ജോയിൻറ് കൺവീനർ വി പുരുഷോത്തമൻ അവതരിപ്പിച്ചു.മാലിന്യമുക്ത നവ കേരളത്തിൻറെ ഭാഗമായി വാർഡുകളിലെ മാലിന്യ സംസ്കരണത്തിന് പ്രത്യേക ഊന്നൽ നൽകിയ വ്യക്തികളെയും, കുടുംബശ്രീകളെയും, ഹരിത കർമ്മ സേനാംഗങ്ങളെയും സർട്ടിഫിക്കറ്റും മൊമെന്റോയും നൽകി ആദരിച്ചു.




