വാഴൂർ: വാഴൂർ കെ കെ റോഡ് ഇളപ്പുങ്കൽ ഗവൺമെൻറ് പ്രസിനും പതിനഞ്ചാം മൈലിനും ഇടയിൽ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ചങ്ങനാശ്ശേരിയിൽ നിന്ന് മുണ്ടക്കയത്തിന് പൊയ്ക്കൊണ്ടിരുന്ന സൈക്കോ ബസും കൊടുങ്ങൂർ ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവർക്ക് പരുക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.കാനം കൊച്ചുപറമ്പിൽ വീട്ടിൽ ജോബിൻ പീറ്റർ ഓടിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.



