ഇടമറ്റത്ത് ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു ഡ്രൈവർ മരിച്ചു. ഓട്ടത്തിനിടയിൽ ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്നാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള തെങ്ങിൽ ഇടിക്കുകയായിരുന്നു . ഇടമറ്റം സ്വദേശി രാജേഷ് ആണ് മരിച്ചത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക് ഉണ്ട്.
ചേറ്റുതോട് നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളിൽ ബസ്സാണ് അപകടത്തിൽപെട്ടത്. ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ പാലാ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കു പോയ ഇടമറ്റം സ്കൂളിലെ വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്