പള്ളിക്കത്തോട്: ആനിക്കാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 26 മുതൽ ഏപ്രിൽ ഒന്നു വരെ നടക്കും. 26-ന് വൈകിട്ട് 6.45-ന് കലാപരിപാടികളുടെ ഉദ്ഘാടനം-സിനിമാതാരം ഹരിത ജി.നായർ, രാത്രി ഏഴിന് കഥകളി-നരകാസുരവധം. 27-ന് വൈകിട്ട് 6.45-ന് കുച്ചിപ്പുഡി നൃത്യമാലിക- അഭിനവ് അശോക്, സാത്വിക റെഡ്ഡി, ലക്ഷ്മി രഘുനാഥ്, മമമമമമമമമമമമമ8.45-ന് ക്ലാസിക്കൽ ഡാൻസ്. 28-ന് വൈകിട്ട് 5.30-ന് കുഴൽ അരങ്ങേറ്റം, രാത്രി7.15-ന് സംഗീത സന്ധ്യ, ഒൻപതനിന് മ്യൂസിക്കൽ ഫ്യൂഷൻ ആൻഡ് മിമിക്‌സ. 29-ന് വൈകിട്ട് 6.45-ന് മൃദംഗം, ഒൻപതിന് നാടകം. 30-ന് രാവിലെ ഒൻപതിന് ശ്രീബലി പഞ്ചാരിമേളം,
വൈകിട്ട് 4.30-ന് പറയെഴുന്നള്ളിപ്പ്, പാണ്ടിമേളം, അഞ്ചിന് സംഗീതാർച്ചന, ആറിന് രേവതി വിളക്ക്-പഞ്ചാരിമേളം, രാത്രി 7.45-ന് കാവടി ഹിഡുംബൻ പൂജ, എട്ടിന് ഭരതനാട്യം, 8.15-ന് ഓട്ടൻ തുള്ളൽ, 9.15-ന് ഗാനോത്സവം. 31-ന് രാവിലെ എട്ടിന് ശ്രീബലി, പഞ്ചവാദ്യം, പഞ്ചാരിമേളം, 12.30-ന് പ്രസാദമൂട്ട്, വൈകിട്ട് 4,30-ന് കാഴ്ചശ്രീബലി, അയ്‌മ്പൊലി, പറ, വേലകളി, മയൂരനൃത്തം, പാണ്ടിമേളം, രാത്രി 9.15-ന് ബാലെ, 12-ന് വിളക്കിനെഴുന്നള്ളത്ത്, താലപ്പൊലി, നാദസ്വരം, കേളി. പഞ്ചവാദ്യം, പഞ്ചാരിമേളം, കളംകണ്ട് തൊഴീൽ.ഏപ്രിൽ ഒന്നിന് രാവിലെ 7.30-ന് പട്ടുംതാലിയും സമർപ്പണം, കലംകരിയ്ക്കൽ,
ഒൻപതിന് സംഗീത സദസ്, 11-ന് കാവടിയാട്ടം, 11.15 മുതൽ വിവിധ സംഘങ്ങളുടെ തിരുവാതിര, 11.45-ന് പ്രസാദമൂട്ട്, വൈകിട്ട് അഞ്ചന് ഗരുഡൻ കേളികൊട്ട്, ആറിന് ആണ്ടിതുള്ളൽ, 6.45-ന് സംഗീതസദസ്, രാത്രി 8.30-ന് തൂക്കം, 9.30-ന് കോമഡ്‌ഷോ-രാജേഷ് കൊട്ടാരത്തിൽ, ഹരി ഉതിമൂട്, സുജിത്ത് കോന്നി, 12.30-ന് ഗരുഡൻ പറവ. 26 മുതൽ 30 വരെ രാത്രി എട്ടിന് കളമെഴുത്ത് പാട്ടി താലപ്പൊലി.