വാഴൂർ: വാഴൂർ ബിഎസ്എൻ എൽ ടെലഫോൺ എക്സ്ചേഞ്ച് മെഗാമേള . പുളിക്കൽ കവല പബ്ലിക് ലൈബ്രറിയിൽ. മാർച്ച് 22, 23, 24, 25 തീയതികളിൽ നിരവധി ഓഫറുകൾ ആയാണ് ഇത്തവണ ബി എസ്എൻ എൽ മേള നടക്കുന്നത്. വാഴൂർ ബിഎസ്എൻഎൽ ഓഫീസിൽ ബില്ലടയ്ക്കുന്നതിനും സിം പോർട്ട് ചെയ്യുന്നതിനും പുതിയ സിം കാർഡ് എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിവേഗ ഇൻറർനെറ്റ് സൗകര്യവുമായി വാഴൂർ എക്സ്ചേഞ്ച് കൂടാതെ, പുളിക്കൽ കവലയിലും , ചാമംപതാലിലും, സബ് ഓഫീസുകൾ നിലവിലുണ്ട്. ഇവിടെ നിന്നും കണക്ഷൻ എടുക്കാൻ സാധിക്കും. മേളയിൽ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് മോഡം ഫ്രീയായി നൽകുന്നു. ബന്ധപ്പെടുക:9495265150,9497847922,9744598658,8590252108