വാഴൂർ ഗ്രാമപഞ്ചായത്ത് , കുടുംബശ്രീ സി ഡി എസ് , ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹോമിയോപ്പതി , സർക്കാർ ഹോമിയോ ആശുപത്രിയിൽ കുറിച്ചി എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതാദിനം വാഴൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ചു . കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സ്മിതാ ബിജു അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് വെട്ടുവേലിൽ ഉദ്ഘാടനo നിർവഹിച്ചു .
ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സജിമോൻ പി വൈ, NAAM തൈറോയ്ഡ് സ്പെഷ്യലിറ്റി ക്ലിനിക് ഗവ .ഹോമിയോ ഹോസ്പിറ്റൽ കുറിച്ചി മെഡിക്കൽ ഓഫീസർ ഡോ. ആഷ്മി ബീഗം വി കെ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ തൈറോയിഡ് പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി. "ശാരീരിക മാനസിക ആരോഗ്യം സ്ത്രീകളിൽ" എന്ന വിഷയത്തെ സംബന്ധിച്ച് സീതാലയം പ്രോജക്ട് , സ്ത്രീ ശാക്തീകരണ സെമിനാർ,
സീതാലയം യൂണിറ്റ് കുറിച്ചി ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഞ്ജന ചന്ദ്രൻ,സീതാലയം യൂണിറ്റ് കുറിച്ചി ഹോമിയോ ആശുപത്രി സൈക്കോളജിസ്റ്റ് മിസ്സിസ് ഡെന്ന മരിയ എന്നിവർ ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ,സി ഡി എസ് മെമ്പർമാർ, എ .ഡി.എസ് അംഗങ്ങൾ ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .