വാഴൂർ: ദേവി കാരുണ്യം- മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്കൊപ്പം അശരണരായ രോഗികൾക്കും കരുതലും കൈത്താങ്ങുമാകുന്ന ദേവി കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. പി എസ് പ്രശാന്ത് നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി പ്രസിഡണ്ടിന് ആദ്യ സംഭാവന കൈമാറി.
എല്ലാ ക്ഷേത്രങ്ങൾക്കും അനുകരണീയ മാതൃകയാണ് ദേവികാരുണ്യം പദ്ധതിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു. മഹത്തായ ഒരു ആശയമാണ് ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്, ഉത്സവ നടത്തിപ്പിനായി സംഭാവനയായി നൽകുന്ന തുകയിൽ നിന്ന് ഒരു വിഹിതം മാറ്റിവെച്ച് നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് ദേവികാരുണ്യം പദ്ധതി. ഉപദേശക സമിതിയുടെ ഈ തീരുമാനത്തിന് പൂർണ്ണപിന്തുണ നൽകിയിരിക്കുകയാണ് ദേവസ്വം പ്രസിഡൻറ്.
വരും വർഷങ്ങളിൽ പദ്ധതി കൂടുതൽ വിപുലീകരിക്കാൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത് എന്ന് ഉപദേശക സമിതി പ്രസിഡൻറ് അഡ്വ. എസ് എം സേതുരാജ്, സെക്രട്ടറി കെ വി ശിവപ്രസാദ് തുടങ്ങിയവർ പറഞ്ഞു.




.jpeg)
.jpeg)



