കാഞ്ഞിരപ്പള്ളി മുല്ലശ്ശേരിൽ എം.ടി. തോമസ്, ലീലാമ്മ തോമസ് ദമ്പതികളുടെ രണ്ടാമത്തെ മകനായ ബിജുവിന്റെ ഭാര്യ മഞ്ജു ബിജു. റിയ, സ്റ്റീവ് ടോം , ഐറിൻ തെരേസ എന്നിവർ മക്കളാണ് . കഴിഞ്ഞ 15 വർഷങ്ങളായി ദൃശ്യ ചാനലിൽ ക്യാമറാമാൻ ആയി ജോലി ചെയ്യുന്ന ബിജു തോമസ്, ഈ അടുത്ത കാലത്ത് " ഔസേപ്പിന്റെ ഒസ്യത്ത് " എന്ന സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു.
എൻ. എച്ച്. അൻവർ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തനത്തിന് നൽകി വരുന്ന സമഗ്ര സംഭാവന പുരസ്ക്‌കാരത്തിന് 24 ന്യൂസ്സ് ചീഫ് എഡിറ്റർ ആർ ശ്രീകണ്‌ഠൻ നായരാണ് അർഹനായത് . മികച്ച സാറ്റലൈറ്റ് ന്യൂസ് ചാനൽ വിഭാഗത്തിലുള്ള അവാർഡിന് അർഹനായത് ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ചുരാജ് ആണ്. കേബിൾ ചാനൽ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ എ പി ഷാജി വയനാട് വിഷൻ, മികച്ച ക്യാമറ പേഴ്‌സൺ ബിജു തോമസ് ദൃശ്യ ചാനൽ കോട്ടയം, മികച്ച അവതാരക ദീപ ഹരി ദൃശ്യ ചാനൽ കോട്ടയം, ജൂറി പ്രത്യേക പരാമർശത്തിന് ബിനു ദാമോദരൻ യുസിവി ചാനൽ അമ്പലപ്പുഴ അർഹനായി.
എൻ ഇ ഹരികുമാർ, എം എസ് ബനേഷ്, കൃഷ്‌ണദാസ് പുലാപ്പറ്റ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.മെയ്യ് 7 ന് 2 മണിക്ക് എറണാകുളം ഗംഗോത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന എൻ എച്ച് അൻവർ അനുസ്‌മരണ ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ അവാർഡുകൾ വിതരണം ചെയ്യും.